കെ. കൃഷ്ണൻ നായർ (94) അന്തരിച്ചു.
1 min read

ആഡൂർ എൽ പി സ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകൻ കെ. കൃഷ്ണൻ നായർ (94) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാളികപറമ്പ് പൊതു ശ്മശാനത്തിൽ. ഭാര്യ: പോച്ചപ്പൻ നളിനി. മക്കൾ: കെ പി ലീന (റിട്ട. പ്രഥമാദ്ധ്യാപിക താറ്റിയോട് എൽ പി സ്കൂൾ), കെ പി ശാന്തി, കെ പി സജീവൻ (അബുദാബി). മരുമക്കൾ: രഘു വായോത്ത് (റിട്ട. പ്രഥമാദ്ധ്യാപകൻ പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അനിൽകുമാർ (കോഴിക്കോട്), ദീപ്തി (ബക്കളം). സഹോദരങ്ങൾ: ഗോവിന്ദൻ (ആഡൂർ), മാധവി (മാമ്പ), പരേതരായ ചാത്തുക്കുട്ടി നായർ, കുഞ്ഞിരാമൻ നായർ, രവീന്ദ്രൻ നായർ.
