മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി, കോടതിയില്‍ നേരിട്ട് ഹാജരാകണം
1 min readമഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഖ്യ പ്രതിയായ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കോടതിയില്‍ ഹാജരായേ പറ്റൂവെന്ന് കോടതി. മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. കേസില്‍ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും.
കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കിയതിനാല്‍ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രന്റെതടക്കം പ്രതികളുടെ ഏഴ് അഭിഭാഷകര്‍ വാദിച്ചു. പ്രതികള്‍ ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകള്‍ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനില്‍ക്കില്ലെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂറും വാദിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.