കടമക്കുടി കൂട്ട ആത്മഹത്യ: ശിൽപയുടെയും നിജോയുടെയും ഫോൺ പരിശോധന സാധ്യമായില്ല
1 min read

കടമക്കുടിയിൽ ആത്മഹത്യ ചെയ്ത ശിൽപയുടെയും നിജോയുടെയും ഫോൺ പരിശോധന സാധ്യമായില്ല. ഫോൺ അൺലോക്കിംഗ് നടപടി സങ്കീർണ്ണമായതിനാലാണിത്. ഇതോടെ അങ്കമാലിയിലെ ലാബിൽ നിന്ന് ഫോൺ തിരിച്ചയച്ചു.ഇവരുടെ ഫോണുകൾ സെൻട്രൽ ഫോറൻസിക് ലാബിലേക്ക് അയയ്ക്കാനാണ് തീരുമാനം. ഫോണിലെ വിവരങ്ങൾ കേസിലെ നിർണായക തെളിവാണ്. കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ച വിവരങ്ങൾ ഫോണിലുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
