യുവാവിന്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ; ശരത്തിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയത് ചിന്നഭിന്നമായ നിലയിൽ
1 min read

വടക്കാഞ്ചേരി:ആത്മഹത്യ ചെയ്യാൻ ട്രെയിന് മുന്നിൽ ചാടിയ യുവാവിന്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ.തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് (34) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചെ വടക്കാഞ്ചേരിഎങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപത്തുവെച്ചാണ് ശരത്ത് രാജ്യാറാണി – കൊച്ചുവേളി എക്പ്രസ് ട്രെയിനിന്റെ മുന്നിൽ ചാടിയത്.
രാജ്യാറാണി–കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽഎത്തിയപ്പോഴാണ് ട്രെയിനിന്റെ എൻജിൻ ഗാർഡിന് മുകളിൽ യാത്രക്കാർ യുവാവിന്റെതലകണ്ടെത്തിയത്. ട്രെയിനിന് ഇടയിൽ കുടുങ്ങിയ നിലയിൽ തല കണ്ട യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് റെയിൽവേ പൊലീസ് ഉൾപ്പെടെയെത്തിമേൽനടപടികൾ സ്വീകരിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിഎങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപംവിവിധയിടങ്ങളിൽ നിന്ന് ചിന്നഭിന്നമായ നിലയിൽമറ്റ്ശരീരഭാഗങ്ങൾ കണ്ടെത്തിയത്. യുവാവ് ട്രെയിനിന്റെ മുമ്പിൽ ചാടിയ വിവരം ലേക്കോപൈലറ്റ് നേരത്തെ വടക്കാഞ്ചേരി സ്റ്റേഷനിൽഅറിയിച്ചിരുന്നു. യുവാവ് എഴുതിയ ആത്മഹത്യാക്കുറിപ്പും വടക്കാഞ്ചേരി പൊലീസ് കണ്ടെടുത്തു
