കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
1 min read

കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ (55) എന്ന തൊഴിലാളിയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. കഴുത്തിലും തലയിലും പരിക്കേറ്റ റഹ്മാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു ഇന്നലെ ആയിരുന്നു സംഭവം. പതിവുപോലെ വയലിൽ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് കടുവ ആക്രമണം ഉണ്ടായത് . പൊന്നമ്പേട്ട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം കുടക് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചിരുന്നു . ഇതോടെ തോട്ടങ്ങളിൽ ജോലി ചെയുന്ന തൊഴിലാളികൾ ഭീതിയിലാണ്.
WE ONE KERALA- AJ
