കല്ലുമ്മക്കായ കൃഷി വിളവെടുപ്പ് നടത്തി
1 min readജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ കല്ലുമ്മക്കായ കൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. പട്ടുവം കൂത്താട്ട് നടന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അഡ്വ.രത്‌നകുമാരി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ യു പി ശോഭന, ജില്ല പഞ്ചായത്ത് മെമ്പര്‍ ആബിദ ടീച്ചര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ ഷൈമ, പട്ടുവം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ ശ്രുതി, പ്രദീപന്‍ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.