കീഴുർ — എടക്കാനം — പഴശ്ശി പ്രൊജക്റ്റ് റോഡ്: പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്മന്ത്രിമാർക്ക് യു ഡി എഫ് കൗൺസിലർമാർ നിവേദനം നൽകി

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ വിവിധ വാർഡു കളിലൂടെ കടന്നു പോകുന്ന കീഴൂർ- എടക്കാനം – പഴശ്ശി പ്രൊജക്ട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി കൂട്ടി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നഗരസഭ കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിനും പേരാവൂർ എംഎൽഎയും സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി കൂടിയായ അഡ്വ.സണ്ണി ജോസഫിനും നിവേദനം നൽകി. പഴശ്ശി പ്രൊജക്ടും അനുബന്ധ പ്രദേശങ്ങളിലും ടൂറിസം സാധ്യതകൾ ഏറെയുള്ള പ്രദേശമായതിനാലും നാടിൻ്റെ വികസനത്തിനും ഗതാഗത്തിനും അനിവാര്യമായ നവീന രീതിയിലുള്ള റോഡ് നാടിൻ്റെയാകെ വികസനത്തിന് മുതൽക്കാട്ടാവുമെന്ന നാടിന്റെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സ്ഥലം എം എൽ എ കൂടിയായ മന്ത്രി സണ്ണി ജോസഫിനും നഗരസഭ യു ഡി എഫ് കൗൺസിലർമാരായ പി.എ.നസീർ, വി.പി.അബ്ദുൾ റഷീദ്, കെ.കെ.ഉണ്ണികൃഷ്ണൻ, ടി.ഷംസീർ, കെ. ഹഫ്സത്ത്, ജുമൈലഫിറോസ്, ഷബനാസ് അഷ്റഫ് ,സി.എം. രമ്യ, വി.രാധ, ഇ.കെ.ഹാരിഫ, എ.ലക്ഷ്മി, എ.നദീറ, ഷബിന ഷെറിൻ, എന്നിവർ ചേർന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ എത്തി നിവേദനം നൽകിയത്

