February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ കേളത്തിന് ആദ്യ സ്വർണം.

1 min read
SHARE
വനിതാ ഭാരോദ്വഹനം വിഭാഗത്തിൽ സുഫ്‌ന ജാസ്മിൻ ചാമ്പ്യനായി. 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ നേട്ടം.ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു. 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിലാണ് സജൻ വെങ്കലം നേടിയത്.
പുരുഷന്മാരുടെ 200 മീറ്റർ ഫ്രീ സ്‌റ്റൈലിൽ മത്സരിക്കേണ്ടി വന്നത്‌ നിലവിലെ റെക്കോഡുകാരൻ ശ്രീഹരി നടരാജനോടും കർണാടകത്തിന്റെ മറ്റൊരു കരുത്തൻ അനീഷ്‌ ഗൗഡയോടും. പൊരുതി നീന്തി. 1: 53.73 സമയത്തിൽ മൂന്നാമതായി.

100 മീറ്റർ ബട്ടർഫ്ലൈയിൽ അപ്രതീക്ഷിത ഫലമായിരുന്നു. അവസാന 30 മീറ്ററിൽ സ്വർണം കൈവിട്ടു. 54.52 സെക്കൻഡിൽ മൂന്നാം സ്ഥാനം. തമിഴ്‌നാടിന്റെ ബനഡിക്ടൻ രോഹിത്‌ 53.89 സെക്കൻഡിൽ സ്വർണവും മഹാരാഷ്‌ട്രയുടെ മഹീർ ആംബ്രെ 54.24 സെക്കൻഡിൽ വെള്ളിയും നേടി. ദേശീയ ഗെയിംസിൽ സജന്റെ 28-ാം മെഡലാണിത്‌.