‘ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് കേരളം അംഗീകരിച്ചു‘: എം വി ഗോവിന്ദൻ മാസ്റ്റർ

1 min read
SHARE

ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് കേരളം അംഗീകരിച്ചുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വയനാട് തീവ്ര സ്വഭാവത്തിലുള്ള പ്രകൃതി ക്ഷോഭം ആണ് ഉണ്ടായത് എന്ന് കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വന്നുവെന്നും എന്നാൽ ആവശ്യമായ സഹായം നൽകിയില്ല എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറഞ്ഞ സനാതനധർമ പരാമർശം ശരിയെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതിനെ ഹിന്ദു വൽക്കരിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷ നേതാവ് വെള്ളപൂശാൻ ശ്രമിക്കുന്നുവെന്നും ഗോവിന്ദൻമാസ്റ്റർ കൂട്ടിച്ചേർത്തു.