കേരള പോലീസിന്റെ ‘യോദ്ധാവ്’ മെഗാഷോ രണ്ടിന് പുഷ്‌പോത്സവത്തിൽ
1 min readലഹരി മുക്ത കേരളത്തിനായുള്ള ആഹ്വാനവുമായി ഫെബ്രുവരി രണ്ട് വൈകീട്ട് 6.30ന് കണ്ണൂർ പോലീസ് മൈതാനിയിലെ പുഷ്‌പോത്സവ നഗരിയിൽ കേരള പോലീസ് ജനമൈത്രി ഡയറക്ടറേറ്റിന്റെ പോലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്രാ ടീം ഒരുക്കുന്ന ലഹരിക്കെതിരായ മെഗാ ഷോ ‘യോദ്ധാവ്’ അരങ്ങേറുന്നു. കേരള പോലീസ് മേധാവി അനിൽ കാന്തിന്റെ നേതൃത്വത്തിൽ ജനമൈത്രി സ്റ്റേറ്റ് നോഡൽ ഓഫീസർ നിശാന്തിനിയുടെ ആശയത്തിൽ ഒരുക്കിയ ഈ കലാ വിരുന്നിന്റെ രചന ബഷീർ മണക്കാട്. അരങ്ങിലും അണിയറയിലും കേരള പോലീസ് ഡ്രാമാ ടീമിലേയും ഓർക്കസ്ട്രാ ടീമിലേയും പോലീസുകാർ. നാട് നേരിടുന്ന വിപത്തായ ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാൻ കേരള സർക്കാരും കേരള പോലീസും സംയുക്തമായി ആവിഷ്‌ക്കരിച്ച കർമ്മ പദ്ധതിയാണ് ‘യോദ്ധാവ്