May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

കൊച്ചി നഗരം പുകമയം; വലഞ്ഞ് ജനം

1 min read
SHARE

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം മൂലമുണ്ടായ പുക മൂലം കൊച്ചി നിവാസികൾ ദുരിതത്തിൽ. വൈറ്റില, തേവര, കുണ്ടന്നൂർ, പനമ്പള്ളി നഗർ പ്രദേശങ്ങളിലെല്ലാം പുക നിറഞ്ഞിരിക്കുകയാണ്.കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല ഇതുവരെ അണയ്ക്കാൻ സാധിച്ചിട്ടില്ല. രണ്ടുദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തിൽ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്. ഇന്നലെ രാത്രിയും തീ ആളിപടരുന്ന സാഹചര്യം ഉണ്ടായി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾക്കുമായി കോർപ്പറേഷൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.അതേസമയം മാലിന്യപ്ലാന്റിൽ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫയർ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസിൽദാർ എന്നിവർ ജില്ലാ കളക്ർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.