September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസ്സിലിടിച്ചു; വിദ്യാർഥികൾക്ക് പരുക്ക്

SHARE

തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിൽ ഇടിച്ച് അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിന് പുറകിൽ കെഎസ്ആർടിസി ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർഥികളെ ചെറിയ പരുക്കോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ആറ്റിങ്ങൽ ആലംകോട് അപകടം ഉണ്ടായത്.മുപ്പതോളം വിദ്യാർഥികളായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സ്കൂൾ ബസ്സിന്റെ പിൻഭാഗം പൂർണമായും തകർന്നു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങൽ പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.