April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

പത്തനംതിട്ടയില്‍ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

SHARE

പത്തനംതിട്ടയില്‍ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45 ) ആണ് മരിച്ചത്.പുലർച്ചയോടെയായിരുന്നു അപകടം ഉണ്ടായതെന്നാണ് വിവരം. സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് സജീവ് മരിച്ചതെന്നാണ് പൊലീസ് നിഗമനം. തലശ്ശേരിയിൽ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തു മടങ്ങിവരികയായിരുന്നു സജീവ്.