April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

എന്‍എം വിജയന്റേത് അസാധാരണമായ സംഘടനാ കൊലപാതകമെന്ന് എം സ്വരാജ്; പ്രതിഷേധത്തീയായി സിപിഐഎം മനുഷ്യച്ചങ്ങല

SHARE

വയനാട് ഡി സി സി പിരിച്ചുവിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോണ്‍ഗ്രസ് കൊള്ളക്കാരുടെ സംഘമായി. അണികളെത്തന്നെ കൊള്ളയടിക്കുകയാണ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം ബത്തേരിയില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിലെ ഒരു പ്രധാന നേതാവ് തന്നെ കൊള്ളക്കിരയായി മരിച്ചിട്ടും സംസ്ഥാന നേതാക്കള്‍ മാത്രമല്ല ദേശീയ നേതാക്കളും അവഗണിച്ചു. ഒരു മാസം കഴിഞ്ഞാണ് പ്രിയങ്ക ഗാന്ധി കുടുംബത്തെ കാണുന്നത്. മനുഷ്യത്വമില്ലാത്ത ജനപ്രതിനിധിയെന്ന് കേരളം അവരെ വിലയിരുത്തുകയും ലജ്ജിക്കുകയും ചെയ്യും. എന്‍എം വിജയന്റേത് അസാധാരണമായ സംഘടനാ കൊലപാതകമാണെന്നും എം സ്വരാജ് പറഞ്ഞു.

 

ബത്തേരി ചുങ്കത്ത് ആദ്യ കണ്ണിയായി എം സ്വരാജ് മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സികെ ശശീന്ദ്രന്‍, പി ഗഗാറിന്‍ തുടങ്ങിയവരും വിവിധയിടങ്ങളില്‍ കണ്ണികളായി. ഐസി ബാലകൃഷ്ണന്‍ രാജിവെക്കും വരെ സിപിഐഎം നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. എംഎല്‍എക്കെതിരെയുള്ള സമരത്തില്‍ ആയിരങ്ങള്‍ കണ്ണികളായി.