January 22, 2025

മഹാത്മ രക്തസാക്ഷിത്വ ദിനം ആചരിച്ചു

1 min read
SHARE

കണ്ണൂർ: മഹാത്മാ ഗാന്ധി 75-ആം രക്തസാക്ഷിത്വ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ. എ ഡി മുസ്തഫ , മേയർ ടി ഒ മോഹനൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ കെ പ്രമോദ്, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി ,അഡ്വ.റഷീദ് കവ്വായി, സുരേഷ് ബാബു എളയാവൂർ , പി മാധവൻ മാസ്റ്റർ , എം പി വേലായുധൻ , ടി ജയകൃഷ്ണൻ , സി വി സന്തോഷ് , കൂക്കിരി രാജേഷ് , കല്ലിക്കോടൻ രാഗേഷ് , കാട്ടാമ്പള്ളി രാമചന്ദ്രൻ , നിഷാത് തുടങ്ങിയവർ സംബന്ധിച്ചു.