കാതലിന്‍റെ ബജറ്റ് ഇത്രയും; നേടിയ കളക്ഷന്‍ കേട്ട് ഞെട്ടി മലയാള സിനിമ.
1 min read

കൊച്ചി: തീര്‍ത്തും വ്യത്യസ്തമായ ചിത്രം എന്ന നിലയില്‍ തീയറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് മമ്മൂട്ടി നായകനായ കാതല്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി ജ്യോതിക എന്നിവരുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം കഥയുടെ കാതല്‍ കൊണ്ടും ഇപ്പോഴും കേരളത്തില്‍ 150 ഓളം സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.
ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് എട്ടുദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. മോളിവുഡ് ബോക്സോഫീസ് ട്വിറ്റര്‍ ഹാന്‍റിലില്‍ വന്ന കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ ചിത്രം 10 കോടി കളക്ഷന്‍ കടന്നിരിക്കുകയാണ്.
