മണിപ്പൂരില്‍ വേണ്ടത് രാഷ്ട്രീയ പരിഹാരം; കരസേന
1 min read

മണിപ്പൂരില്‍ വേണ്ടത് രാഷ്ട്രീയ പരിഹാരമെന്ന് കരസേന. സംസ്ഥാനത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ളത് രാഷ്ട്രീയമായ പ്രശ്‌നമാണെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയപരിഹാരമാണ് ഉണ്ടാവേണ്ടതെന്നും കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ റാണാ പ്രതാപ് കലിത പറഞ്ഞു.നാലായിരം തോക്കുകള്‍ സംസ്ഥാനത്തുനിന്ന് കവര്‍ച്ചചെയ്തിട്ടുണ്ട്. ഈ ആയുധങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തുടരുന്നിടത്തോളം കാലം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്നും ലഫ്. ജനറല്‍ റാണാ പ്രതാപ് കലിത പറഞ്ഞു.
