August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 15, 2026

ഡ്രൈവറുടെ അശ്രദ്ധ; എട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെയുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചു

SHARE

വിശാഖപട്ടണം: സ്കൂള്‍ വിദ്യാര്‍ത്ഥികളെയുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.  നാല് ആണ്‍ കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.വിശാഖപട്ടണത്തെ സംഗം സരത് തീയറ്റര്‍ ജംഗ്ഷനില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബെഥനി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രാവിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഓട്ടോ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു. മൂന്ന് പേര്‍ ഓട്ടോറിക്ഷക്കുള്ളില്‍ കുടുങ്ങി. മറ്റ് വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരും അപകട സമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരും ഉടനെ ഓടിയെത്തി കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും പിന്നീട് സ്ഥലത്തെത്തി.