ശ്രീജ ആത്മഹത്യക്ക് മുന്‍പ് ഭര്‍ത്താവിനോടുള്ള പകവീടിനോട് തീര്‍ക്കാന്‍ ശ്രമിച്ചു

1 min read
SHARE

കണ്ണൂര്‍ : ചെറുപുഴയില്‍ യുവതിയും പങ്കാളിയും ആത്മഹത്യ ചെയ്യും മുമ്പ് വീട് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി സൂചന ലഭിച്ചു. ഇരുവരുമൊപ്പം മൂന്നു കുട്ടികളും മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. മുന്നു കുട്ടികളെ കൊന്നശേഷം ആത്മഹത്യ ചെയ്യുന്ന സമയത്ത് ശ്രീജ വീണ്ടും ഗര്‍ഭിണിയായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് വീട് അടിച്ചുതകര്‍ക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നതായാണ് സൂചന ലഭിക്കുന്നത്. വീടിന്റെ തറയില്‍ പാകിയിരുന്ന ടൈലുകളും വാഷ്ബേസിനിലെ ടൈലുകളും ചുറ്റിക ഉപയോഗിച്ച് അടിച്ചുതകര്‍ത്ത നിലയില്‍ കാണപ്പെടുന്നുണ്ട്. വീട് അടിച്ചു തകര്‍ത്തിട്ടാണ് ശ്രീജയും പങ്കാളയും ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തങ്ങള്‍ കുട്ടികളേയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പൊലീസിനെ അറിയിച്ച ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ജനല്‍ചില്ലുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. തകര്‍ക്കാനുപയോഗിച്ചതെന്നു കരുതുന്ന ഇരുമ്പുചുറ്റിക വീട്ടിനകത്തു നിന്നു കണ്ടെത്തിരുന്നു.
നിര്‍മ്മാണത്തൊഴിലാളിയായ മുളപ്ര വീട്ടില്‍ ഷാജി, ചെറുവത്തൂര്‍ സ്വദേശി കുടിയില്‍ ശ്രീജ, ശ്രീജയുടെ മക്കളായ സൂരജ് (12), സുബിന്‍ (8), സുരഭി (6) എന്നിവരെയാണ് കഴിഞ്ഞ ദിവസം ശ്രീജയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.