ന്യൂന മര്‍ദ്ദത്തിന്‍റെ സ്വാധീനം; വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ, പുതിയ മുന്നറിയിപ്പ്.
1 min readസംസ്ഥാനത്ത് വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദത്തിന്‍റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ –വടക്കൻ ഒഡിഷ തീരത്തിനും മുകളിലുമായാണ് ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ ഒഡിഷ –വടക്കൻ ഛത്തീസ്ഗഡ് വഴി ന്യൂന മർദ്ദം സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇന്ന് ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തിയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.