August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 18, 2026

ഞായറാഴ്ച പതിവിലും നേരത്തെ ഓടും; യുപിഎസ്‍സി പരീക്ഷ എഴുതുന്നവർക്ക് സഹായവുമായി കൊച്ചി മെട്രോ

SHARE

കൊച്ചി: യുപിഎസ്‍സി പരീക്ഷ നടക്കുന്ന ഏപ്രിൽ 21ന് അധിക സർവ്വീസുമായി കൊച്ചി മെട്രോ. ഞായറാഴ്ച രാവിലെ 7 മണിക്ക് കൊച്ചി മെട്രോ സർവ്വീസ് തുടങ്ങും. യുപിഎസ്‍സി നാഷണൽ ഡിഫൻസ് അക്കാദമിയുടെ നേവൽ അക്കാദമി (ഐ), കമ്പൈൻഡ് ഡിഫൻസ് സർവ്വീസസ് (ഐ) പരീക്ഷകൾ നടക്കുന്നതിനാലാണ് കൊച്ചി മെട്രോ സർവ്വീസ് സമയം ദീർഘിപ്പിച്ചത്.നിലവിൽ ഞായറാഴ്ച്ചകളിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ  സർവ്വീസ് നടത്തുന്നത്. പരീക്ഷ എഴുതുന്നവർക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്‍ററിൽ എത്തുന്നതിനായാണ് മെട്രോ പതിവിലും നേരത്തെ സർവീസ് തുടങ്ങുന്നത്. ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ഏഴ് മണിക്ക് മെട്രോ സർവീസ് തുടങ്ങും.