September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 15, 2026

ഏറ്റവും കരുത്തുറ്റ ഒരു ബ്രാൻന്റാണ് മിൽമ’: മുഖ്യമന്ത്രി

SHARE

ഏറ്റവും കരുത്തുറ്റ ഒരു ബ്രാൻന്റാണ് മിൽമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആകെയും മിൽമയുമായി ബന്ധപ്പെടുന്നവരാണ് എന്നും മുഖ്യമന്ത്രി. ഇത് ഒരു പുത്തൻ ചുവടുവെപ്പാണ് മിൽമയുടേത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് മൂർഖനാട് പുതിയ മിൽമ പാൽപ്പൊടി നിർമാണ ഫാക്ടറിയുടെയും മലപ്പുറം ഡയറിയുടെയും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരിരുന്നു മുഖ്യമന്ത്രി.‘ക്ഷീര കർഷകരുടെ ഉന്നമനത്തിന് ഈ പ്ലാന്റ് ഉപകാരപ്പെടും. ആവശ്യമുള്ളതിന്റെ 80 ശതമാനം പാൽ സംരഭിക്കാൻ കേരളത്തിനാകുന്നുണ്ട്. വലിയ വെല്ലുവിളികൾ ഈ മേഖല നേരിടുന്നുണ്ട്. ഈ മേഖലയിലെ വെല്ലുവിളികൾ മറികടക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നു.പുതിയ മേഖലകൾ കണ്ടെത്താൻ കഴിയണം. കാർഷിക മേഖലയും അക്കാദമിക്ക് മേഖലയെയും സംയോജിപ്പിച്ചു കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ക്ഷീര മേഖലയെ ഉന്നമനത്തിന് ഇത് എപ്രകാരം ഉപയോഗപ്പെടുത്താമെന്ന് സർക്കാർ ആലോചിക്കുന്നത്’- മുഖ്യമന്ത്രി.