October 24, 2026

കണ്ണൂർ തെക്കീബസാർ ആനക്കുളത്തിൽ മിനി ലോറി വീണു / ലോറി പൂർണ്ണമായും മുങ്ങിത്താഴ്ന്നു.

SHARE

 

കണ്ണൂർ: ലോഡ് കയറ്റുകയായിരുന്ന മിനി പിക്ക് അപ് വാൻ തെന്നിനീങ്ങി കുളത്തിലേക്ക് മറിഞ്ഞു. കുളത്തിൽ നീന്തുകയായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ തെക്കീബസാർ ആനക്കുളത്തിലാണ് ഇന്ന് ഉച്ച 2 മണിയോടെയാണ് സംഭവം. നാട്ടുകാരും പരിസരവാസികളും വൻ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ്. ആനക്കുളത്തിന് സമീപത്തെ സാംസങ് കമ്പനി കസ്റ്റമർ കെയർ സ്ഥാപനമായ കൃഷ്ണ കെയർ സെന്ററിൽ നിന്നും സാധനങ്ങൾ കയറ്റാൻ നിർത്തിയിട്ട സ്വകാര്യ പാർസൽ കമ്പനിയുടെ കെഎൽ 55 പി 8408 നമ്പർ മിനി പിക് അപ് വാൻ ആണ് നിയന്ത്രണം നഷ്ടമായി നൂറ് മീറ്ററോളം ദൂരെയുള്ള കുളത്തിലേക്ക് പതിച്ചത്. ഡ്രൈവർ സർവ്വീസ് സെന്ററിൽ നിന്നും സാധനങ്ങൾ കയറ്റുകയായിരുന്ന ഡ്രൈവർ ഷരീഫ് ബഹളം വച്ചതോടെ കുളത്തിൽ കുളിക്കുകയായിരുന്ന കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു.