August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്.

SHARE

മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. റഹീസ് (20), ഫഹദ്(19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രദേശവാസികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

 

ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാർത്ഥികൾ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രദേശവാസികളാണ് വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ സിപിആർ നൽകി. എന്നാൽ നാല് വിദ്യാർത്ഥികൾ മരിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.