കശ്മീരിൽ ഭീകരവാദികൾ ഉപയോഗിച്ച 14 മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു
1 min read

ജ മ്മു കശ്മീരിൽ ഭീകരവാദ ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന 14 മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. പ്രതിരോധ സേന, സുരക്ഷാ ഏജൻസികൾ, രഹസ്യാന്വേഷണ ഏജൻസികൾ, തുടങ്ങിയവരുടെ ശുപാർശ പ്രകാരമാണ് നീക്കം. ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നാൻഡ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കൻഡ് ലൈൻ, സാംഗി, ത്രീമ എന്നിവയാണ് ബ്ലോക്ക് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകൾ.
കശ്മീരിലെ തീവ്രവാദികൾ തങ്ങളെ പിന്തുണക്കുന്നവരുമായും പ്രാദേശിക പ്രവർത്തകരുമായും ആശയവിനിമയം നടത്താൻ ഈ ആപ്പുകൾ ഉപയോഗിക്കുന്നതായി ഒന്നിലധികം അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് സർക്കാരിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.നിരോധിച്ച ആപ്പുകൾ ഇന്ത്യൻ നിർമിതമല്ലെന്നും ഇന്ത്യയിൽ അവർക്ക് ഓഫീസുകൾ ഇല്ലെന്നും ആപ്പുകൾ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ തേടുന്നതിന് അവരെ ബന്ധപ്പെടാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. ആപ്പ് മാനേജ്‌മെന്റുമായി ബന്ധപ്പെടാൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചെങ്കിലും ഇന്ത്യയിൽ ബന്ധപ്പെടാൻ ഓഫീസ് ഇല്ലാത്തതിനാൽ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
ബ്ലോക്ക് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളിൽ ഭൂരിഭാഗവും ഉപയോക്താക്കൾ അജ്ഞാതരായാണ് ഉപയോഗിച്ചതെന്നും അതുകൊണ്ടു തന്നെ അന്വേഷണം ബുദ്ധിമുട്ടായിരുന്നു എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധ ഏജൻസികൾ.
