കണ്ണൂര്‍ സിറ്റി സ്വദേശി സല്‍മനുല്‍ ഹാരിസിന്റെ മരണം അമിത ലഹരിമരുന്ന് ഉപയോഗമാണെന്ന് സൂചന
1 min read

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി സ്വദേശി സല്‍മനുല്‍ ഹാരിസിന്റെ മരണം അമിത ലഹരിമരുന്ന് ഉപയോഗമാണെന്ന് സൂചന. ഏപ്രില്‍ പതിനെട്ടാം തീയതി വീട്ടില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെയുളള വീട്ടില്‍വച്ചാണ് മരണം സംഭവിച്ചതെന്നും ഇവിടെ നിന്നും രണ്ടു യുവാക്കളാണ് സല്‍മാനെ ആശുപത്രിയിലെത്തിച്ചതെന്നും പിന്നീട് ഇവര്‍ ആപ്രത്യക്ഷരായെന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകി. യുവാവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവന്നാലേ മരണകാരണം വ്യക്തതമാകൂ എന്ന് പോലിസ് പറഞ്ഞു.
