February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

മലയോരസമരയാത്ര:പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര കരുവഞ്ചാലിൽ 25ന് തുടക്കമാകും. കെസി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.

1 min read
SHARE

 

പ്രതിപക്ഷ നേതാവ് വി ഡി സതീശൻനയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചരണ യാത്ര കരുവഞ്ചാലിൽ വെച്ച് ജനുവരി 25ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.പതിറ്റാണ്ടുകൾക്ക് ശേഷമാണ് സംസ്ഥാന യുഡിഎഫ് കമ്മിറ്റി നേതൃത്വം നൽകുന്ന ഒരു യാത്ര കണ്ണൂരിൽ ആരംഭിക്കുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംസ്ഥാന യുഡിഎഫ് കമ്മിറ്റി യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനമാകെ കർഷകരും, കാർഷിക മേഖലയും വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മലയോരമേഖലയെ സംബന്ധിച്ചിടത്തോളം കൃഷിയെ പ്രധാന വരുമാന മാർഗമായി ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും എന്നാൽ കുറച്ചു വർഷങ്ങളായി കാർഷിക മേഖലയിലെ ഭീകരമായ മുരടിപ്പു കൊണ്ട് കർഷകരുടെ ജീവിതം വലിയ പ്രതിസന്ധിയിൽ എത്തി നിൽക്കുകയാണ്. വന്യമൃഗ ശല്യവും, കാലാവസ്ഥാ വ്യതിയാനവും, കീടബാധയും, ജലദൗർലഭ്യവവുമൊക്കെ കർഷകരെ വരിഞ്ഞുമുറുക്കുമ്പോൾ മറ്റൊരു ഭാഗത്ത് അവർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് വേണ്ടത്ര വിലയും ലഭിക്കാതെ വരുന്നു .ഇത്തരത്തിൽ വലിയ ക്ലേശങ്ങളിൽ പെട്ട് അനേകം കർഷകരാണ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നത്, ഇതിനോടകം വിലപ്പെട്ട കുറേ ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തു. മലയോരമേഖലയിലെ കർഷകർ അനുഭവിക്കുന്ന വലിയ ദുരിതങ്ങൾക്ക് പരിഹാരം കണ്ടേ മതിയാകൂ. ഈ വലിയദുരിതങ്ങൾക്കിടയിലും കർഷക മക്കൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യുന്നത്. കാർഷിക മേഖലയെ തിരികെ കൊണ്ടുവന്നാൽ മാത്രമേ നിലവിൽ മലയോര ജനതയുടെ വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്നും, ജീവിത ക്ലേശങ്ങളിൽ നിന്നും അവരെ കരകയറ്റുവാൻ സാധിക്കുകയുള്ളൂ. കാർഷിക മേഖലയിലെ നിരവധിയായ പ്രശ്നങ്ങളെ മുൻനിർത്തിക്കൊണ്ട് ക്രിയാത്മകമായ പരിഹാരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് ഇത്തരത്തിൽ ഒരു സമര പ്രചാരണ യാത്ര ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ എംപി അധ്യക്ഷതവഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. യാത്ര 25ന് ആരംഭിച്ച 27ന് 3മണിക്ക് ആറളത്തെയും, 5മണിക്ക് കൊട്ടിയൂരിലെയും സ്വീകരണ സ്ഥലങ്ങൾ പിന്നിട്ട് വയനാട്ടിലേക്ക് കടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ, വിവിധ ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, ജി ദേവരാജ്, മാണി സി കാപ്പൻ , രാജൻ ബാബു, കെസി ജോസഫ്, സജിവ് ജോസഫ്, സണ്ണിജോസഫ് തുടങ്ങിപ്രമുഖനേതാക്കൾ പങ്കെടുക്കും .