August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

കളിസ്ഥലമൊരുക്കാൻ കിളച്ചപ്പോൾ തൂമ്പ തട്ടിയത് പിവിസി പൈപ്പിൽ; അകത്ത് 5 വടിവാൾ; പൊലീസ് അന്വേഷണം

SHARE

 

മലപ്പുറം മമ്പാട് കാട്ടുപൊയിലിൽ ആൾ ഒഴിഞ്ഞ സ്ഥലത്തു നിന്നും കഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെടുത്തു. പിവിസി പൈപ്പിൽ സൂക്ഷിച്ച നിലയിലാണ് വടിവാളുകൾ കണ്ടെത്തിയത്. വടിവാളുകൾ തുരുമ്പ് എടുത്ത നിലയിലാണ്. 4 വർഷമെങ്കിലും പഴക്കമുള്ള വടിവാളുകളാണെന്ന് പോലീസ് അറിയിച്ച. 58 സെന്റിമീറ്റർ വരെ നീളമുള്ള വടിവാളുകളാണ് ഇത്. കുട്ടികൾ കളിക്കാൻ മൈതാനം ഉണ്ടാക്കാൻ തൂമ്പ കൊണ്ട് കിളക്കുമ്പോൾ പിവിസി പൈപ്പിൽ തട്ടുകയായിരുന്നു.

ഇത് തുറന്ന് നോക്കിയപ്പോഴാണ് വടിവാൾ കണ്ടെത്. പോലീസ് സ്ഥലത്ത് എത്തി വടിവാളുകൾ കസ്റ്റഡിയിൽ എടുത്തു. നിലമ്പൂർ പോലീസ് കേസും എടുത്തിട്ടുണ്ട്. ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ബോംബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.