മുഖ്യമന്ത്രി പറന്നെത്തും; ചാലിശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുക ഹെലികോപ്റ്ററിൽ
1 min readചാലിശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നത് ഹെലികോപ്റ്ററിൽ. സുരക്ഷയ്ക്ക് കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. കരിങ്കൊടി പ്രതിഷേധങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നീക്കം.ഇതിനിടെ മുഖ്യമന്ത്രിയുടെ ചാലിശേരിയിലെ സന്ദർശനത്തിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ കൂടുതൽ പ്രവർത്തകർ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂറ്റനാട് പിലാക്കാട്ടിരി സ്വദേശിയുമായ എകെ ഷാനിബ്,കോൺഗ്രസ് നാഗലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെപിഎം ഷെരീഫ്,നാഗലശ്ശേരി പഞ്ചായത്ത് മെമ്പർ സലീം,നാഗലശ്ശേരി സ്വദേശിയായ അസീസ് എന്നിവരെയാണ് ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തത്.