മുനമ്പം വിഷയം, തർക്ക ഭൂമിയുടെ യഥാർഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രിബ്യൂണൽ

1 min read
SHARE

മുനമ്പത്ത് തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ യഥാര്‍ഥ ഉടമകൾ ആരാണെന്ന് കണ്ടെത്തണമെന്ന് വഖഫ് ട്രിബ്യൂണൽ. മുനമ്പം തർക്കവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന സിറ്റിങ്ങിനിടെയാണ് ട്രിബ്യൂണലിന്‍റെ പരാമര്‍ശം. തിരുവിതാംകൂര്‍ രാജാവില്‍ നിന്നും മുനമ്പത്തെ തർക്ക ഭൂമി ഇഷ്ടദാനമായാണോ, അതോ പാട്ടക്കരാറിന്‍റെ അടിസ്ഥാനത്തിലാണോ സേഠ് കുടുംബത്തിന്‍റെ കൈവശമെത്തിയതെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കേസ് പരിഗണിച്ച ട്രിബ്യൂണല്‍ വിലയിരുത്തി.

 

തർക്ക ഭൂമി സിദ്ധീഖ് സേട്ടിന് നൽകിയതിന്‍റെ രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്നും 1902 ലെ രേഖകളാണ് ഹാജരാക്കേണ്ടതെന്നും വഖഫ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ട്രിബ്യൂണൽ അടുത്ത മാസം 25 ലേക്ക് മാറ്റി. അതേ സമയം, മുനമ്പത്തെ തർക്ക ഭൂമി വഖഫിൻ്റേത് തന്നെയാണെന്ന് സേഠ് കുടുംബം അവകാശപ്പെട്ടു. മുന്നാധാരങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും  സേഠ് കുടുംബത്തിന്‍റെ അഭിഭാഷകന്‍ അഡ്വ. സജൽ വ്യക്തമാക്കി.