മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീഷ് മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി സതീഷ് മരിച്ചു. 90% പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.
അതേസമയം, അപകടം നടന്ന പ്രദേശത്ത് വിശദമായ പരിശോധന നടത്തി. സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിച്ചു. 10 പേരടങ്ങുന്ന ടീമായാണ് തിരച്ചില്‍ തുടരുന്നത്. പ്രദേശവസാകിളും തിരച്ചിലില്‍ നടത്താന്‍ ഇറങ്ങി. രാവിലെ മുതല്‍ ആരംഭിച്ച് പരിശോധനയില്‍ വീണ്ടും ശരീര ഭാഗങ്ങള്‍ കണ്ടെത്തി.

