September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 9, 2024

സദസ്സിനെ പാടിയുണർത്തി നഞ്ചിയമ്മയും സംഘവും

1 min read
SHARE

മയ്യിൽ: പാടിത്തിമിർത്ത് നഞ്ചിയമ്മയും സംഘവും മയ്യിൽ അരങ്ങുത്സവത്തിന്റെ വെള്ളിയാഴ്ച രാത്രിയെ ധന്യമാക്കി. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഹരികൃഷ്ണൻ അധ്യക്ഷനായി. കെ.കെ.ശൈലജ എം.എൽ.എ., നടൻ സന്തോഷ് കീഴാറ്റൂർ, ഭാരത് ഭവൻ സമിതിയംഗം ശങ്കർ റായ് എന്നിവർ മുഖ്യാതിഥികളായി. എ.വി.അജയകുമാർ, ടി.കെ.ഗോവിന്ദൻ, ബിജു കണ്ടക്കൈ, കെ.ചന്ദ്രൻ, എൻ.അനിൽകുമാർ, വി.വി.മോഹനൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, എ.പി.മിഥുൻ എന്നിവർ സംസാരിച്ചു. തുടർന്ന് സാംസ്കാരികവകുപ്പിന്റെ സ്ത്രീസമത്വത്തിനായുള്ള സമം പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട വെള്ളിമെഡൽ നേടിയ പി.കെ.പ്രിയ, എഴുത്തുകാരി നിഷ, കഥാകാരി ദേവിക എസ്.ദേവ്, ബേബി ബാലകൃഷ്ണൻ എന്നിവരാണ് ആദരം. ഏറ്റുവാങ്ങിയത്. അരങ്ങുത്സവത്തിൽ ഇന്ന് ‘പാലാപ്പള്ളി’ ഫെയിം അതുൽ നറുകര നയിക്കുന്ന ‘സോൾ ഓഫ് ഫോക്ക് നാടൻപാട്ടുകൾ അരങ്ങേറും. സാംസ്കാരിക സമ്മേളനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.