അന്താരാഷ്ട്ര വേദിയില്‍ വീണ്ടും തിളങ്ങി ആര്‍ആര്‍ആര്‍; ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരം
1 min readഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ സുവര്‍ണ നേട്ടവുമായി എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. മൂന്ന് അവാര്‍ഡുകളാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ആക്ഷന്‍ ഫിലിം, മികച്ച ഗാനം എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് ആര്‍ആര്‍ആറിന് ലഭിച്ചത്.‘അതെ മികച്ച അന്താരാഷ്ട്ര ചിത്രം, എന്റെ സഹപ്രവര്‍ത്തരായ ഇന്ത്യന്‍ സംവിധായകരുടേയും കൂടിയാണ് ഈ അവാര്‍ഡ്. നമ്മുക്ക് ‘അന്താരാഷ്ട്ര’ചിത്രങ്ങള്‍ നിര്‍മിക്കാമെന്ന് വിശ്വസിക്കുന്നതിന് വേണ്ടിയാണ് ഈ അവാര്‍ഡ്. ഇതിന് ഒരുപാട് മൂല്യമുണ്ട്. ഒരുപാട് നന്ദി. അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് എസ് എസ് രാജമൗലി പറഞ്ഞു.