September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 9, 2024

നേർച്ചപ്പെട്ടിയിൽ നായിക കഥാപാത്രമായി കന്യാസ്ത്രീ

1 min read
SHARE

മലയാളത്തിൽ ആദ്യമായാണ് ഒരു കന്യാസ്ത്രി നായികയായി സിനിമ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് നേർച്ചപ്പെട്ടി എന്ന ചിത്രം ചിത്രീകരണ സമയത്ത് തന്നെ ശ്രദ്ധേയമായത്. ചിത്രം പൂർത്തിയായി പ്രദർശനത്തിനു ഒരുങ്ങുകയാണ്. ഇതേ സമയം ചിത്രത്തിനെതിരേ ചില വിമർശനങ്ങൾ വന്നത് വിവാദമായിരുന്നു. ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നേർച്ചപ്പെട്ടിയെന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാബു ജോണാണ്. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായ ചിത്രം കുടിയേറ്റ ക്രിസ്ത്യൻ മേഖലയുടെ പശ്ചാത്തലത്തിൽ ഒരു കന്യാസ്ത്രീയെ നായികയാക്കി ഒരുക്കിയതാണ്.

6525-1676455074-img-20230215-wa0015

ഇതിനോടകം തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നൈറാ നിഹാർ ആണ് നായിക. റോയൽ എൻഫീൽഡിന്റയും അദാനി ഗ്രൂപ്പിന്റെയുമൊക്കെ നാഷണൽ ലെവലിലുള്ള പരസ്യ ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് പോപ്പുലറായ , ഫാഷൻ ഷോ രംഗത്ത് പെട്ടന്ന് ഉയർന്നുവന്ന അതുൽ സുരേഷാണ് നായകൻ.

 
ഇവരെക്കൂടാതെ ഉദയകുമാർ, ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ, ഷാജി തളിപ്പറമ്പ, മനോജ് നമ്പ്യാർ വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട് ,സിനോജ്
മാക്സ്, ജയചന്ദ്രൻ പയ്യന്നൂർ, നസീർ കണ്ണൂർ, ശ്രീവേഷ്കർ, ശ്രീഹരി, പ്രഭു രാജ്, സജീവൻ പാറക്കണ്ടി, റെയ്സ് പുഴക്കര, ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ, പ്രസീത അരൂർ, രേഖാ സജിത്, വീണ, പുണ്യതീർത്ഥ, അശ്വനി രാജീവൻ, അനഘ മുകുന്ദൻ, ജെയിൻ, പ്രഭുദ്ധ സനീഷ്, ശ്രീ കലാ രതി ഇരിട്ടി എന്നിവരും വേഷമിടുന്നു.

6525-1676455077-img-20230215-wa0014

 ബാബു ജോണിന്റെ കഥയക്ക് സുനിൽ പുല്ലോട് ഷാനി നിലാമറ്റം എന്നിവർ തിരക്കഥയൊരുക്കി. ക്യാമറ: റഫീഖ് റഷീദ്, കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം, മേക്കപ്പ്: ജയൻ  ഏരുവേശി, എഡിറ്റർ സിന്റോ ഡേവിഡ്, സംഗീതം: ജോജി തോമസ്, അസോസിയേറ്റ് ഡയറക്ടർ: മനോജ് നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ: ഉദയകുമാർ, സ്റ്റിൽ: വിദ്യൻ കനകത്തിടം, പി .ആർ .ഓ. റഹിം പനവൂർ: യൂണിറ്റ് ശ്യാമാസ് മീഡിയ.

സ്കൈ ഗേറ്റ് മൂവീസും ഉജ്വയിനി പ്രൊഡഷൻസും ചേർന്നു നിർമ്മിക്കുന്ന നേർച്ചപ്പെട്ടി പ്രദർശനത്തിന് തയ്യാറാവുന്നു.