December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 11, 2024

ഇത് നിങ്ങൾക്കുള്ള അവാർഡാണ്; ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്ക് നന്ദി; ദുൽഖർ സൽമാൻ

1 min read
SHARE

ദാദാ സാഹേബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ നന്ദി അറിയിച്ച് ദുൽഖർ സൽമാൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ദുൽഖർ സൽമാൻ നന്ദി അറിയിച്ചത്. ഹിന്ദിയിലെ എന്റെ ആദ്യത്തെ അവാർഡാണ് ഇത്. ഒപ്പം നെഗറ്റീവ് റോളിൽ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്ക് നന്ദി അറിയിക്കുന്നു.കൂടാതെ ചുപ്പ് സിനിമയുടെ സംവിധായകൻ ബാൽക്കി സാറിനോടും ഒപ്പം അഭിനയിച്ചവർക്കും നന്ദി അറിയിക്കുന്നു. ചുപ്പിൽ എനിക്ക് മികച്ച അനുഭവം നൽകിയ ബാൽകി സാറിനും എന്റെ കൂട്ടുകാർക്കും കൂടെ നിന്ന് പിന്തുണച്ചവർക്കും ഹോപ്പ് പ്രൊഡക്ഷൻസിലെ എല്ലാവർക്കും നന്ദി. ഇത് നിങ്ങൾക്കെല്ലാവർക്കും വേണ്ടിയുള്ളതാണെന്നും ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.

 

ദുൽഖർ സൽമാൻ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇത് പ്രത്യേകമായി തോന്നി! ഹിന്ദിയിലെ എന്റെ ആദ്യത്തെ അവാർഡ്. ഒപ്പം നെഗറ്റീവ് റോളിൽ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്കും അഭിഷേക് മിശ്രയ്ക്കും നന്ദി.