October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 17, 2026

നെടുമ്പാശ്ശേരി വാഹനാപകട കേസ്: സുഹൈലുമായി തെളിവെടുപ്പ് നടത്തി പൊലീസ്; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

SHARE

നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതി സുഹൈലിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതി സുഹൈലിനെ അപകടം നടന്ന എയർപോർട്ട് റോഡിലും നെടുമ്പാശ്ശേരിയിലെ ബാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജാമ്യ അപേക്ഷ നാളെ പരിഗണിക്കും.രണ്ടുദിവസത്തെ കസ്റ്റഡിയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നലെ അനുവദിച്ചത്.

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഇന്നലെ പ്രതികളുടെ ഫിംഗർ പ്രിന്റ് പരിശോധന അടക്കമുള്ള കാര്യങ്ങൾക്ക് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. തുടർ സമരങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനാൽ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നില്ല. നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്നിരുന്ന അന്വേഷണം നിലവിൽ ആലുവ ഡിവൈഎസ്പിക്ക് ആണ് ചുമതല. കേസിൽ വേണ്ടിവന്നാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് നിയമിക്കാനാണ് സർക്കാർ തീരുമാനം.

അതിനിടെ പ്രതികളെ സംരക്ഷിക്കാൻ കോണ്ഗ്രസ് നേതാക്കൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.ആലപ്പുഴയിലെ യുഡിഎഫ് വനിതാ എംഎൽഎ കേസ് അട്ടിമറിക്കാൻ ഇടപെട്ടു എന്നാണ് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവലിന്റെ ആരോപണം. തെളിവെടുപ്പ് പൂർത്തിയാക്കി വൈകിട്ട് 5 മണിയോടെ കോടതിയിൽ ഹാജരാക്കുന്ന പ്രതികളുടെ ജാമ്യ അപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും.