September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

ഇരിട്ടി സംഗീത സഭ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

SHARE

ഇരിട്ടി സംഗീത സഭയുടെ വാർഷികവും കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണവും ജബ്ബാർകടവ് റിവർ ബ്രീസിൽ വെച്ച് നടന്നു. പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : എം വിനോദ്കുമാർ ഉൽഘാടനം ചെയ്തു. മനോജ്‌ അമ്മ ആദ്യക്ഷനായി. പഞ്ചായത്ത് മെമ്പർ പി പങ്കജാക്ഷി, രക്ഷാധികാരി എ പി ബേബി മാസ്റ്റർ, ഇരിട്ടി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ചെയർമാൻ പ്രദീപ്‌ കുമാർ കക്കറയിൽ, ഡോ ജി ശിവരാമകൃഷ്ണൻ, കെ എം കൃഷ്ണൻ മാസ്റ്റർ, സി സുരേഷ് കുമാർ, കെ സി ജോസ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത വിരുന്നു അരങ്ങേരി.
സംഗീത അഭിരുചിയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ചിതംബരം കലാക്ഷേത്രത്തിന്റെ വിവിധ ശാഖകളിൽ സൗജന്യമായി ശാസ്ത്രീയ സംഗീതം പഠിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 99465 42450
പുതിയ ഭാരവാഹികൾ :
ഡോ ജി ശിവരാമകൃഷ്ണൻ – പ്രസിഡന്റ്‌
കെ സി ജോസ്
ഷാജി ജോസ് – വൈസ് പ്രസി
കെ എം കൃഷ്ണൻ മാസ്റ്റർ – സെക്രട്ടറി
എ കെ ഹസ്സൻ
കെ കെ മഹേന്ദ്രകുമാർ
ജോ :സെക്രട്ടറി
പി പി ജയപ്രകാശ് – ട്രഷറർ