നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു

1 min read
SHARE

വ്യാജ സർട്ടിഫിക്കറ്റ് വിവാദക്കേസിൽ നിർണ്ണായക രേഖകൾ കണ്ടെത്തി. നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്. നിഖിലിൻ്റെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നത്. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഓറിയോൺ എന്ന സ്ഥാപനത്തിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കുംഒളിവിൽ പോയതിനാൽ നിഖിലിന് വീട്ടിൽ നിന്ന് ഇത് ഒളിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. നിഖിലിന്റെ ഡിഗ്രി വ്യാജമാണെന്ന് പാർടിക്ക് ആദ്യം പരാതി നൽകുന്നത് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ്.അന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിൽ തോമസിനോട് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് പാർട്ടിക്ക് നൽകിയത് തുല്യതാ സർട്ടിഫിക്കറ്റ് മാത്രം. ഒറിജിനൽ സർട്ടിഫിക്കറ്റ് സർവകലാശാലയിൽ ആണെന്നായിരുന്നു നിഖിൽ പാർട്ടിയേ അറിയിച്ചത്.