ജൂണ്‍ 30 കഴിഞ്ഞാല്‍ പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10,000 രൂപ പിഴ
1 min readഡൽഹി: പാൻ കാര്‍ഡ് ഉടമകള്‍ 2023 ജൂണ്‍ 30-നകം പാൻ കാർഡ്, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ തമ്മില്‍ ബന്ധിപ്പിക്കേണ്ടത് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്നിരവധി തവണ കാലാവധി നീട്ടിയ കേന്ദ്ര സര്‍ക്കാര്‍, ഇക്കുറിയും സമയപരിധി നീട്ടിയില്ലെങ്കില്‍ വ്യക്തികളുടെ പാൻ കാര്‍ഡ് അസാധുവാകുമെന്ന് മാത്രമല്ല ഭാവിയില്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആയിരം രൂപ ഫീസ് കൂടി നല്‍കേണ്ടി വരും.മ്യൂച്വല്‍ ഫണ്ടുകള്‍, സ്റ്റോക്കുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ കാര്യങ്ങള്‍ക്ക് പാൻ കാര്‍ഡ് നിര്‍ബന്ധം ആയതിനാല്‍ പാൻ കാര്‍ഡ് അസാധുവായി കഴിഞ്ഞാല്‍ അസാധുവായ പാൻ കാര്‍ഡ് സമര്‍പ്പിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് 1961 ലെ ആദായ നികുതി നിയമം സെക്ഷൻ 272 എൻ പ്രകാരം പതിനായിരം രൂപ പിഴയും ഈടാക്കും.ആധാറും പാൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്ത വ്യക്തികള്‍ ജൂണ്‍ 30ന് ശേഷം ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടി വരും. അതിന് പുറമെ പതിനായിരം രൂപ ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം നല്‍കേണ്ടി വരും.കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനാണ് ഇതിന്റെ ചുമതല. ഒന്നില്‍ കൂടുതല്‍ പാൻ കാര്‍ഡ് ഒരാളില്‍ നിന്ന് കണ്ടെത്തിയാല്‍ അയാള്‍ 10000 രൂപ പിഴ അടക്കേണ്ടി വരും. അതിനാല്‍ തന്നെ രണ്ട് പാൻ കാര്‍ഡ് ഉള്ളവര്‍ എത്രയും പെട്ടെന്ന് ഇത് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം