നിപ: 61 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ്
1 min readഇന്നും ആശ്വാസകരമായ വാര്‍ത്തകളാണ് നിപ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വരുന്നത്. നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിശോധിച്ച 61 പേരുടെ സ്രവ പരിശോധന റിപ്പോര്‍ട്ടും നെഗറ്റീവായി. 1286 ആയിരുന്നു ഇന്നലത്തെ സമ്പര്‍ക്കപ്പട്ടിക. ആദ്യ നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക യിലുള്ളവരുടെ ഐസൊലേഷന്‍ പൂര്‍ത്തീകരിച്ച തോടെ സമ്പര്‍ക്കപ്പട്ടിക 994 ആയി ചുരുങ്ങി.ചികിത്സയിലുള്ള 9 വയസ്സുകാരന്‍ കുട്ടിയുടേ തടക്കം 4 പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന തായി ചികില്‍സിക്കുന്ന ഡോക്ടര മാര്‍ റിപ്പോര്‍ട്ട് നല്‍കിയ തായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഓണ്‍ലൈനായിചേര്‍ന്ന ആരോഗ്യ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം അറിയിച്ചു.