കറിയൊന്നും വേണ്ട; ഉച്ചയ്ക്ക് ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ ചോറ്
1 min read

കറിയൊന്നും വേണ്ട, ഉച്ചയ്ക്ക് ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ ചോറ്. വെറും അഞ്ച് മിനുട്ടിനുള്ളില്‍ കുട്ടികളും മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന രീതിയില്‍ ടേസ്റ്റി മസാല ചോറ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ഉഴുന്ന് 4 സ്പൂണ്‍
പരിപ്പ് നാല് സ്പൂണ്‍
ചുവന്ന മുളക് 5 എണ്ണം
കറിവേപ്പില ഒരു തണ്ട്
ഉണക്ക തേങ്ങ 2 സ്പൂണ്‍
എള്ള് 3 സ്പൂണ്‍
എണ്ണ രണ്ട് സ്പൂണ്‍
കടുക് ഒരു സ്പൂണ്‍
ചുവന്ന മുളക് മൂന്നെണ്ണം
കറിവേപ്പില ഒരു തണ്ട്
ജീരകം ഒരു സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വേവിച്ച ചോറ് 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഉഴുന്ന്, പരിപ്പ്, ജീരകം, കറിവേപ്പില, ചുവന്ന മുളക്, ഉണങ്ങിയ തേങ്ങ, എള്ള് എന്നിവ വറുത്തെടുക്കുക.
ഇവയെല്ലാം വറുത്ത് അതിനുശേഷം മിക്‌സിയുടെ ജാറില്‍ നന്നായി പൊടിച്ചെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണ, കടുക്, ചുവന്ന മുളക്, കറിവേപ്പില, പൊട്ടിക്കുക
ശേഷം അതിലേക്ക് ജീരകം ചേര്‍ക്കുക.
അതിലേക്ക് ഒരു സ്പൂണ്‍ ഉഴുന്ന്, പരിപ്പ്, എന്നിവ ചേര്‍ത്ത് നന്നായി വറുക്കുക
തുടര്‍ന്ന് അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് കൊടുക്കുക.
അതിലേക്ക് പൊടിച്ചു വച്ചിട്ടുള്ള മസാല കൂട്ട് കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഉപ്പ് ആവശ്യാനുസരണം ചേര്‍ത്തുകൊടുക്കാം.
