October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

കൊളസ്‌ട്രോള്‍ കൂടുതലാണോ! മീന്‍ ഇഷ്ടമുള്ളവര്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്

SHARE

കൊളസ്‌ട്രോള്‍, ഭക്ഷണപ്രിയരെ കുഴയ്ക്കുന്നൊരു അസുഖമാണ്. എന്നാല്‍ എന്താണീ കൊളസ്‌ട്രോള്‍ എന്ന് സാധാരണക്കാരില്‍ പലര്‍ക്കും വലിയ പിടിയുണ്ടാവില്ല. കോശങ്ങളില്‍ കാണപ്പെടുന്ന കൊഴുപ്പുള്ള ഈ വസ്തുവിനെ നല്ല കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. വൈറ്റമിന്‍ ഡിയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ക്കും ഭക്ഷണം വിഘടിപ്പിക്കാനും ഹോര്‍മണുകളുണ്ടാകാനുമൊക്കെ ഇത് ആവശ്യമാണെന്നതാണ് ഇതിന്റെ പ്രാധാന്യം.എല്‍ഡിഎല്‍ എന്ന ചീത്ത കൊളസ്‌ട്രോളും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്‌ട്രോളും നമ്മുടെ ശരീരത്തിലുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയത്തെ ബാധിക്കും പക്ഷാഘാതത്തിനും ഇത് കാരണമാകാം. കൊളസ്‌ട്രോള്‍ അമിതമായാല്‍ വ്യായാമത്തിലൂടെ അത് കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ നമ്മള്‍ കണ്ടിട്ടില്ലേ.. മീന്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ ചില മീന്‍ കഴിക്കുന്നത് ഈ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

 

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബെസ്റ്റാണ് ചൂര. അതേസമയം നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ ആറ്റുമീനെന്നും അറിയപ്പെടുന്ന പുഴമീനും കഴിക്കാം. ചൂരയിലും പുഴമീനിലും രണ്ടിലും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. അയലയും ഇതില്‍ പിന്നിലല്ല. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി സഹായിക്കുന്ന മീനാണ് അയല.
കാഴ്ചയില്‍ മത്തി പോലെ തോന്നിക്കുന്ന വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഹെറിങ്ങ് ഫിഷില്‍ രണ്ടിനം പ്രധാനപ്പെട്ട ഫാറ്റി ആസിഡുകളുണ്ട്. ഇവ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കും, ഒപ്പം ഹൃദയവും സേഫ്.