May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 13, 2026

കൊച്ചു വേലായുധന്റെ അപേക്ഷ സ്വീകരിക്കാത്തത് കൈയ്യബദ്ധം’: ഉരുണ്ടുകളിച്ച് സുരേഷ് ഗോപി

SHARE

കൊച്ചു വേലായുധന്റെ അപേക്ഷ സ്വീകരിക്കാത്തത് കൈയ്യബദ്ധമാണെന്ന് പറഞ്ഞ് ഉരുണ്ടു കളിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചില കൈപ്പിഴകള്‍ കാണിച്ച് ഈ തീഗോളത്തെ കെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് കൊടുങ്ങല്ലൂരില്‍ നടന്ന സൗഹൃദ സംവാദ സദസ്സില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞത്.വീടിന്റെ അറ്റ കുറ്റപ്പണികള്‍ക്കായി സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധനില്‍ നിന്ന് അപേക്ഷ പോലും സ്വീകരിക്കാതെ മടക്കിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

തുടര്‍ന്ന്, കൊച്ചു വേലായുധന് സി പി ഐ എം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചരുന്നു. ഇതിന് പിന്നാലെയാണ് പറ്റിയത് കൈയ്യബദ്ധം എന്നു പറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തുവന്നത്. കൊടുങ്ങല്ലൂരില്‍ വെച്ചു നടന്ന സൗഹൃദ സംവാദ സദസ്സിലായിരുന്നു കൈയ്യബദ്ധമാണ് പറ്റിയതെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പറച്ചില്‍.