വര്‍ക്ക് ഫ്രം ഹോം അല്ല, അതുക്കും മേലെ… ഒടുവില്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ

1 min read
SHARE

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് സ്ഥിരം നമ്മള്‍ കേള്‍ക്കുന്ന മുന്നറിയിപ്പാണ്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. എന്നാല്‍ ബെംഗളൂരു നഗരത്തില്‍ ഒരു യുവതി കാറോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നതല്ല, തന്റെ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതാണ് ട്രാഫിക് പൊലീസ് കയ്യോടെ പൊക്കിയത്. ബെംഗളൂരു ആര്‍ടി നഗര്‍ ഏരിയയിലായിരുന്നു സംഭവം.സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിന്റെ സ്റ്റിയറിങ് വീലില്‍ ലാപ്‌ടോപ് വെച്ച് യുവതി വാഹനമോടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ പൊലീസ് യുവതിയെ കണ്ടെത്തുകയും പിഴ ഈടാക്കുകയുമായിരുന്നു. അമിതവേഗതയ്ക്കും വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധയ്ക്കുമാണ് കേസെടുത്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ജോലി ചെയ്യൂ, ഡ്രൈവിങ്ങിനിടെ നിങ്ങളുടെ കാറില്‍ നിന്നല്ല ജോലി ചെയ്യേണ്ടതെന്നാണ്, സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ബെംഗളൂരു ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എക്‌സില്‍ കുറിച്ചത്.