September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

നഴ്‌സുമാര്‍ സേവനത്തിന്റേയും ജീവകാരുണ്യത്തിന്റേയും പ്രതീകം: മുഖ്യമന്ത്രി

SHARE

നഴ്‌സുമാര്‍ സേവനത്തിന്റേയും ജീവകാരുണ്യത്തിന്റെയും പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നഴ്‌സിംഗ് മേഖലയുടെ വിലമതിക്കാനാകാത്ത പരിചരണം വളരെ വലിയ രീതിയില്‍ തിരിച്ചറിഞ്ഞ കാലമാണ് കടന്നുപ്പോയത്.സ്വജീവിതം പോലും പണയപ്പെടുത്തി ജീവിച്ച നഴ്‌സുമാര്‍ നമ്മുടെ മനസ്സില്‍ ഇടം നേടിയതാണ്. ലിനി നഴ്‌സ് നമ്മുടെ ഓര്‍മ്മയിലുണ്ട്. നഴ്‌സിംഗ് മേഖലയിലെ സമാനതകള്‍ ഇല്ലാത്ത പ്രതീകമാണ് നഴ്‌സ് ലിനി. നഴ്‌സുമാര്‍ ജീവകാരുണ്യത്തിന്റെ പ്രതീകമാണ്. നഴ്‌സിംഗ് സേവനത്തിന്റെ കൂടി പ്രതീകമാണ്. നഴ്‌സിംഗ് പഠനരംഗത്തും, റിക്രൂട്ടിംഗ് രംഗത്തും ശ്രദ്ധേയമായ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സ്വകാര്യ മേഖലയില്‍ നഴ്‌സിംഗ് വേതനം മിനിമം 20000 ആക്കി. ഈ വര്‍ഷം 1070 BSc നഴ്‌സിംഗ് സീറ്റുകള്‍ സര്‍ക്കാരിന് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് പഠനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

You may have missed