June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

അമ്മ സത്യം, ഞാന്‍ അതല്ല ഉദ്ദേശിച്ചത്’; ‘മറ്റേ മോന്‍’ വിളിയില്‍ മലക്കം മറിഞ്ഞ് സുരേഷ് ഗോപി

SHARE

കൊല്ലം: കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എം പി നടത്തിയ ഒരു പരാമർശത്തിൽ ‘മറ്റേ മോൻ’ എന്ന് അധിക്ഷേപിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പേര് പറയാൻ തോന്നാത്തത് കൊണ്ടാണ് മറ്റേ മോൻ എന്ന് പറഞ്ഞതെന്നും അധിക്ഷേപിച്ചതല്ലെന്നുമാണ് സുരേഷ് ഗോപി ഇപ്പോൾ വിശദീകരണം നൽകുന്നത്.മാധ്യമങ്ങൾ തന്റെ വാക്കുകളെ അവതരിപ്പിച്ചതിലെ പ്രശ്‌നമാണെന്നും ഇതിൽ പരിതപിക്കാനൊന്നും തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘എന്റെ നെഞ്ചത്ത് കൈ വെച്ച് ഞാൻ പറയാം. നിങ്ങളൊക്കെ വ്യാഖ്യാനിച്ച ‘അതല്ല’ ഞാൻ ഉദ്ദേശിച്ചത്. അന്നേരം എനിക്ക് അദ്ദേഹത്തിന്റെ പേരെടുത്ത് പറയാൻ തോന്നിയില്ല. ‘മറ്റേ ഇത് പറഞ്ഞ മോനില്ലേ’ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളു. എന്റെ അമ്മ സത്യം. നിങ്ങളെല്ലാവരും കൂടി അതങ്ങ് മറ്റ് രീതിയിൽ ആക്കിയെടുത്തു. ഇലക്ഷൻ വരുന്നത് കൊണ്ട് ചെയ്തത് ആകണം. അതിൽ എനിക്ക് പരിതപിക്കാൻ സാധിക്കില്ല. വീണ്ടും ഞാൻ പുച്ഛത്തോടെ തള്ളുന്നു എന്ന് പറയുന്നില്ല. ഈ അഭിപ്രായപ്പെടൽ നിങ്ങളുടെ അവകാശമല്ലേ,’ സുരേഷ് ഗോപി പറഞ്ഞത്.