October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 22, 2026

ശാസ്ത്രകൗതുകങ്ങളിലേക്ക് വാതിൽ തുറന്ന് കണ്ണൂർ നോർത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിന് ഉജ്ജ്വല തുടക്കം :ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

SHARE

 

കണ്ണൂർ: വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചിയും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കണ്ണൂർ നോർത്ത് സബ്ജില്ലാ ശാസ്ത്രോത്സവം 2026ന് ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ആവേശകരമായ തുടക്കം. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി എന്നീ മേഖലകളിലായി നടക്കുന്ന വിപുലമായ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ടി.ഒ മോഹനൻ എം.എൽ.എ നിർവ്വഹിച്ചു.
കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോനാ ജയറാം ചടങ്ങിൽ അധ്യക്ഷത വഹിച്ചപ്പോൾ, ജനറൽ കൺവീനറും പ്രിൻസിപ്പലുമായ പി.കെ. സരിത ഏവർക്കും സ്വാഗതം ആശംസിച്ചു. കണ്ണൂർ നോർത്ത് എ.ഇ.ഒ എൻ.സുജിത്ത് ശാസ്ത്രോത്സവ വിശദീകരണം നൽകി.
ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും മികച്ച പ്രാതിനിധ്യമാണ് ഉദ്ഘാടന വേദിയിൽ കണ്ടത്. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ, വാർഡ് കൗൺസിലർ എ.പി അനിൽകുമാർ, ഡയറ്റ് പ്രതിനിധി എ.ഷാജീവ്, കണ്ണൂർ നോർത്ത് ബി.പി.സി കെ.പി സുനിൽ കുമാർ, അധ്യാപക സംഘടനാ പ്രതിനിധികളായ എം.മനോജ് കുമാർ. (പ്രിൻസിപ്പൽ ഫോറം സെക്രട്ടറി),വിനോദ് പരിയാരം (പ്രൈമറി എച്ച്.എം. ഫോറം സെക്രട്ടറി),ചൊവ്വ എച്ച്.എസ്.എസ് മാനേജർ പി.കെ. ബാലകൃഷ്ണൻ, ചൊവ്വ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് രാധിക മനോജ്,വിവിധ ക്ലബ്ബ് പ്രതിനിധികളായ കെ.പി വിനോദ്കുമാർ (സയൻസ് ക്ലബ്ബ്), പി.വി സിന്ധു (മാത്‍സ് ക്ലബ്ബ്),കെ.കെ. ഹരീഷ്‌കുമാർ (സോഷ്യൽ സയൻസ് ക്ലബ്ബ്), പി.ഡി റോസ്മി (വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്),വിനു ജോൺ (ഐടി ക്ലബ്ബ്) തുടങ്ങി ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപക സംഘടനാ പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജോയിന്റ് ജനറൽ കൺവീനറും ചൊവ്വ എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസുമായ പി.ശ്രീജയുടെ നന്ദി പ്രകാശനത്തോടെയാണ് ഉദ്ഘാടന സമ്മേളനം സമാപിച്ചത്.