September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

ഓപ്പറേഷ‍‍ൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം

SHARE

പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പാകിസ്ഥാൻ സൈന്യം. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹത്തിൽ പാകിസ്ഥാൻ പതാക പുതപ്പിക്കുകയും ചെയ്തു. അതേസമയം, യുദ്ധ സമാന സാഹചര്യം മുന്നിൽ കണ്ട് ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നത് തുടരുകയാണ്.

അതിനിടെ  ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ മറുപടിയുമായി പാകിസ്ഥാൻ സുരക്ഷാ സമിതി രംഗത്ത്. തീവ്രവാദ ക്യാമ്പുകൾ ഉണ്ടെന്ന ആരോപണങ്ങളെ നിരസിക്കുന്നതായി പാകിസ്ഥാൻ സുരക്ഷാ സമിതി പറഞ്ഞു. ഇന്ത്യ നടത്തിയ തിരിച്ചടി പ്രകോപനപരവും നീതീകരിക്കനാകാത്തതും ആണെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. നിരപരാധികളായ സിവിലിയൻസിനെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് പാക് വാദം.