പാലാരിവട്ടം പാലം അഴിമതി; ആര്‍ ഡി എസ് പ്രൊജക്ട് കരിമ്പട്ടികയില്‍ തന്നെ
1 min readപാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ കരാര്‍ കമ്പനിയായിരുന്ന ആര്‍ ഡി എസ് പ്രൊജക്ടിനെ കരിമ്പട്ടികയില്‍ പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് സ്റ്റേയില്ല. കമ്പനി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. അടുത്ത മാസം 6 ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ നടപടി നേരത്തെ സിംഗിള്‍ ബഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ ആര്‍ ഡി എസ് കമ്പനി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത്.