സിനിമ റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; ഹൈക്കോടതി
1 min readസിനിമ റിവ്യൂ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സിനിമ റിലീസ് ചെയ്‌ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രകാലം എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തുവന്നതെന്നും കോടതി വിമർശിച്ചു.സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലിൽ പോകാൻ തയാറാണെന്നു വിളിച്ചുപറയുന്ന വ്‌ളോഗർമാർ അങ്ങനെ പൊകട്ടെയെന്ന് കോടതി പറഞ്ഞു.അതേസമയം, റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തമാക്കി. പ്രോട്ടോക്കോൾ തയാറാക്കുന്നതിനുമുൻപ് സിനിമയുടെ പ്രൊഡ്യൂസർമാരെയും ഡയറക്ടർമാരെയും കേൾക്കണമെന്നും ഡി.ജി.പി അറിയിച്ചു.